ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന് തുടക്കമായി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു
അല്‍ മജാസ് ആംഫി തിയ്യറ്ററില്‍ ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന് ആരംഭമായി. ഷാർജ ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മൂന്ന് ദിവസം, ഡിസംബർ 24 വരെ അൽ ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ ഷാർജ ഇവന്റ്‌സ് വെബ്‌സൈറ്റ് സംഘാടനത്തിലാണ് ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് പുരോഗമിക്കുക.
ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവിധ പവലിയനുകൾ, കലാ പ്രകടനങ്ങൾ, സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അതിഥികള്‍ക്ക് വിശദീകരിച്ചു, അവര്‍ ചുറ്റി നടന്നു പരിപാടികള്‍ വീക്ഷിച്ചു. കൂടാതെ 2026 ലെ ഷാർജ ഇവന്റ്‌സ് അജണ്ടയെക്കുറിച്ചും ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് വിശദീകരിച്ചു.
