ദമ്മാം കോർണിഷ്പുതു മുഖമണിയുന്നു

സൗദി ദമ്മാം കോർണിഷ് വികസന പ്രവൃത്തി ആരംഭിച്ചു. നഗരത്തിലെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 6,10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വികസന പദ്ധതി.

റസ്റ്റോറന്റുകൾ, മൈതാനങ്ങൾ, ജലധാരകൾ, മത്സ്യബന്ധന മേഖലകൾ, നടപ്പാതകൾ, പൊതു സൗകര്യങ്ങൾ, ഹരിത ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.