കാസർകോട് നഗരസഭയില്‍ അഞ്ച് സീറ്റിൽ യുഡിഎഫിന് വിജയം
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫിന് വിജയം. വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ, വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ്, ഫിഷ് മാർക്കറ്റ് വാർഡിൽ അബ്‌ദുൽ ജാഫർ, തെരുവത്ത് വാർഡിൽ റഹ്‌മാൻ തൊട്ടാൻ എന്നിവർ വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാമും വിജയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
