ക്രിക്കറ്റ് ഹെൽമറ്റില്‍ ഫലസ്തീന്‍ പതാക; ജമ്മുവിൽ താരത്തെ കുറിച്ച് പൊലീസ് അന്വേഷണം



പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ ഫലസ്തീന്റെ പതാക മുദ്രണം ചെയ്ത ഹെൽമറ്റ് ധരിച്ച് കളിക്കാനിറങ്ങി. സംഭവം വിവാദമാക്കി ചില സംഘം. ജമ്മു കശ്‌മീർ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ബട്ട് എന്ന യുവാവാണ് ഫലസ്‌തീൻ്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്റ്‌സ്മാനെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കയാണ് പോലീസ്.