യുഎഇയിൽ വീണ്ടും മാളുകൾ വരുന്നു


ഷോപ്പിങ് അനുഭവം അവിസ്മരണീയമായ പുതിയ തലത്തിലേക്ക് ഉയർത്തി 2026ൽ യുഎഇയിൽ ഏഴ് പുതിയ ആധുനിക മാളുകൾ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. സാധനങ്ങൾ വാങ്ങാനുള്ള കേന്ദ്രങ്ങൾ എന്ന പരമ്പരാഗത ആശയം വിട്ട്, വിനോദം, ആരോഗ്യസംരക്ഷണം, പ്രകൃതിയോട് ചേർന്ന അന്തരീക്ഷം എന്നിവക്ക് മുൻതൂക്കം നൽകുന്ന നവീന രൂപകൽപനയിലായിരിക്കും മാളുകളുടെ പ്രവർത്തനമെന്നാണ് അറിയുന്നത്.