GCC വാര്‍ത്തകള്‍..
ഹാഇലിൽ 11 കഫേകൾ അടച്ചുപൂട്ടി, കഴിഞ്ഞ രണ്ടു മാസങ്ങളിലാണ് നടപടി
[][] അധിക ഫീസ് ഈടാക്കല്‍: കുവൈത്തില്‍ 22 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നടപടി
[][] മൃഗങ്ങൾ കുറുകെ ചാടി സൗദിയിൽ കഴിഞ്ഞ വർഷമുണ്ടായത് 426 അപകടങ്ങൾ, 5 പേർ മരിച്ചു
[] സൗദിയിലെ ഹാഇലിൽ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ 11 കഫേകൾ അടച്ചുപൂട്ടി നഗരസഭ അധികൃതർ. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിലെ അപാകതകൾ, കൈകാര്യം ചെയ്യുന്നതിലെ ശുചിത്വമില്ലായ്‌മ, ജീവനക്കാരുടെ ആരോഗ്യ കാർഡുകളിലെ പോരായ്‌മകൾ, ലൈസൻസിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ വിസ്‌തീർണത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്
[][] നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2025-ൽ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം 22 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് സമൻസ് അയച്ചു. മന്ത്രാലയം അംഗീകരിച്ച നിരക്കുകളും ഒപ്പിട്ട കരാറുകളും പാലിക്കാത്തതാണ് പ്രധാന ലംഘനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
വർഷം മുഴുവൻ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ മൂന്ന് ഔദ്യോഗിക ലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി.
കരാർ നിബന്ധനകളും ഇൻവോയിസ് ക്രമക്കേടുകളും സംബന്ധിച്ച് ഏജൻസി ഉടമകളെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഉപഭോക്തൃ അവകാശ സംരക്ഷണവും ആഭ്യന്തര തൊഴിൽ വിപണി നിയന്ത്രണവും ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉയർന്ന ഡിമാൻഡ് കാലത്ത് അനുവദനീയ പരിധി കവിയുന്ന ഫീസ് ഈടാക്കിയ സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്
[][][] സൗദിയിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ റോഡിലേക്ക് കുറുകെ ചാടിയതുമൂലം കഴിഞ്ഞ വർഷം 426 അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തു. അപകടങ്ങളിൽ അഞ്ച് പേർക്ക് ജീവൻ നഷ്‌ടമാവുകയും 26 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അറിയിച്ചു.
