[] യുപിയിൽ ബിഎൽഒക്ക് മർദനം [] രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്[] തന്ത്രിയെ വീണ്ടും റിമാൻഡ് ചെയ്തു

[] മുസ്ല‌ിം വോട്ട് വെട്ടി മാറ്റാൻ ബിജെപി സമ്മർദം: യുപിയിൽ ബിഎൽഒക്ക് മർദനം,മൊബൈൽ തകർത്തു
[] വഞ്ചിയൂർ സിപിഎം രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്
[] ശബരിമല സ്വർണക്കൊള്ള;
തന്ത്രിയെ വീണ്ടും റിമാൻഡ് ചെയ്തു

[] ഉത്തർപ്രദേശ്: വോട്ടർ പട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ വിസമ്മതിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) നേരെ ബിജെപി നേതാക്കളുടെ ആക്രമണം. ഇറ്റാവ ജില്ലയിലെ മുഞ്ച് മേഖലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക സ്‌കൂൾ അധ്യാപകൻ കൂടിയായ അശ്വിനി കുമാറാണ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഫെബ്രുവരി 4-ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

[] രക്തസാക്ഷി ഫണ്ട് തിരിമറി, തിരുവനന്തപുരത്ത് രക്തസാക്ഷി കുടുംബം സിപിഎം വിട്ടു. തിരുവനന്തപുരം വഞ്ചിയൂർ രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരൻ വിനോദും സഹപ്രവർത്തകരുമാണ് കോൺഗ്രസില്‍ ചേര്‍ന്നത്. കുടുംബത്തിനായി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഇവര്‍  സിപിഎം വിട്ടത്.

[] ശബരിമല സ്വർണക്കൊള്ള കേസില്‍ 
തന്ത്രിയെ വീണ്ടും റിമാൻഡ് ചെയ്തു. 14
ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത്.