അബുദാബിയിൽ, മൂന്ന് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി: ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ

അബുദാബിയിൽ, മൂന്ന് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി: ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ

ഗതാഗത സുരക്ഷിതം ഉറപ്പാക്കുന്നതിന് അബുദാബിയില്‍ മൂന്ന് പ്രധാന റോഡുകളിലെ വേഗ പരിധിയില്‍ മാറ്റം വരുത്തി. പുതിയ വേഗ ക്രമം താഴെ പറയും പ്രകാരമാണ്:
അബുദാബി- അൽ ഐൻ റോഡ് (E22),
അൽ നഹ്ദ ഇന്റ്റർചേഞ്ച് മുതൽ ബനിയാസ് ഇന്റർചേഞ്ച് വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു.

ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്‌ജ് കോംപ്ലക്‌സ് വരെ ഇരു ദിശകളിലും വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറച്ചു.

അൽ റൗദ റോഡ് (E30) ഇരുദിശകളിലും പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി പരിമിതപ്പെടുത്തി.

മേല്‍ റോഡുകളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഫെബ്രുവരി 9 മുതൽ ഈ വേഗ പരിധി ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി.