ഷാർജയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് വാഹനമോടിക്കുന്നവർ എമിറേറ്റ്സ് റോഡ് ഉപയോഗിക്കണമെന്ന് നിർദ്ദേശം

ഷാർജയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്കും നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്കായി ഷാർജ പോലീസ് പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ എമിറേറ്റ്സ് റോഡിൽ ഗതാഗതം സുഗമമായതിനാൽ, യാത്രക്കാർ ഈ പാത തിരഞ്ഞെടുക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കിഴക്കൻ മേഖലകളിലേക്ക്  പോകേണ്ടവർ എമിറേറ്റ്സ് റോഡ് വഴി യാത്ര തുടരുകയും, തുടർന്ന് ഖോർഫക്കാൻ ടണൽ  ഉപയോഗിക്കുകയും ചെയ്‌താൽ സെൻട്രൽ, ഈസ്റ്റേൺ റീജിയണുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്ന് ഷാർജ പോലീസ് അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments