ഷാർജയിൽ ജോലി സ്ഥലത്ത് മലയാളി ജീവനക്കാര്‍ തമ്മിലുണ്ടായ തർക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചു

ഷാർജയിൽ ജോലി സ്ഥലത്ത് മലയാളി ജീവനക്കാര്‍ തമ്മിലുണ്ടായ തർക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചു. ഷാർജ നാസ്റിയ്യ ഏരിയയില്‍ കഫ്തീരിയ ജീവനക്കാരനായ കോഴിക്കോട് താമരശ്ശേരി  ചാലക്കര ചാലപ്പടിക്കൽ നഫാദ് ആണ് ദാരുണമായി മരണപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു‌. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തു‌ വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ചാണ് സംഭവം. തത്സമയം ഇരുവരും മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. സിസി ട്ടിവി പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രസ്തുത കെട്ടിടത്തിന്റെ മുകളില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പരേതനായ ഇബ്രാഹിം ആണ് നഫാദിന്റെ പിതാവ്. മാതാവ്: നഫീസ കൊളങ്ങരതൊടുകയി, ഭാര്യ: ആരിഫ, മക്കൾ:ആദി,ഫാദി.

പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബൈ, ഷാർജ കെഎംസിസി, തച്ചoപൊയില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തി വരുന്നു.

Post a Comment

0 Comments