ഇറാന്റെ ആക്രമണം: അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ
UN ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കാന്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ആറ് രാജ്യങ്ങളും പ്രഖ്യാപിച്ചു
മേഖലയില്‍ ഇറാന്‍ നേരിട്ടോ അല്ലാതെയോ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് ആറ് അറബ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടികള്‍ക്കെതിരെ സംയുക്ത പ്രസ്താവനയിറക്കിയത്. മേഖലയിലെ സമാധാനവും സുരക്ഷയും തകര്‍ക്കുന്ന തരത്തിലുള്ള ഇറാന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
അയല്‍രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് രാജ്യങ്ങള്‍ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ആറ് രാജ്യങ്ങളും സംയുക്തമായി പ്രഖ്യാപിച്ചു.

Post a Comment
0 Comments