വെള്ളക്കെട്ട്: പ്രതിരോധ, രക്ഷാ പ്രവര്‍ത്തനത്തിന് ഹൈടെക്ക് വാഹനവുമായി ഷാർജ





ജീവനുകളെ ചേര്‍ത്ത് പിടിക്കും, 
വെള്ളക്കെട്ടുകള്‍ ചോര്‍ത്തിക്കളയും!  

ഷാർജയിൽ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ഹൈടെക് ആംഫിബിയസ് റെസ്‌ക്യൂ ഫ്ലീറ്റ് വാഹനം. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയാണ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ സജ്ജീകരിച്ച നൂതന ആംഫിബിയസ് വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തിയിരിക്കുന്നു. 
എമിറേറ്റിലെ നഗരങ്ങളിലും പ്രദേശങ്ങളിലും കഠിനമായ കാലാവസ്ഥയോ വ്യാപകമായ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ രൂപപ്പെടുന്ന അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈവിധ്യമാർന്ന പരിതസ്ഥിതികളിൽ രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, ലോജിസ്റ്റിക്കൽ സപ്പോർട്ട് ദൗത്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനാണ് ഈ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയില്‍ മുങ്ങിയ ഷാർജ റോഡുകളിലും മറ്റും രക്ഷാ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഈ വാഹനം വിത്യസ്ഥ തലത്തില്‍ സേവനം ചെയ്തു.

Post a Comment

0 Comments