യുഎഇ പോലീസിന്റെ തങ്ക മനസ്സ്!
യുഎഇയില്‍ പെയ്ത കനത്ത
മഴയില്‍ വെള്ളക്കെട്ട് രൂപംകൊണ്ട റോഡ് മുറിച്ചു കടക്കാന്‍ വീട്ടമ്മയെ സഹായിക്കുന്ന ഷാർജ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ഏറെ ചർച്ചയാവുന്നു. റോഡില്‍ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്കിടയില്‍ മാനുഷിക പ്രവര്‍ത്തനത്തിലൂടെ പ്രശംസ നേടിയത്. വിദേശ വനിതയോടോപ്പം എത്തിയ കുട്ടിയെ കോരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് റോഡിന്റെ മറുഭാഗത്ത് എത്തിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി നേടിയത്.

Post a Comment
0 Comments