ശ്രദ്ധിക്കുക, അറിയിപ്പുകള്‍

[] ഫെബ്രു. 28ന് ശേഷം യുഎഇ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് പിഴ കൂടാതെ തിരിച്ചെത്താനുള്ള   അവസാന ദിനം ഇന്ന് 
[] യുഎഇയിൽ ഓൺലൈൻ ക്ലാസുകൾ
ഏപ്രിൽ 17 വരെ തുടരും

[] 2026 ഫെബ്രുവരി 28ന് ശേഷം യുഎഇ റസിഡൻസി വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങി കിടക്കുന്നവർക്ക് പിഴ കൂടാതെ തിരിച്ചെത്താനുള്ള ഗ്രേസ് പിരീഡ് ഇന്ന് 2026 മാർച്ച് 31 ചൊവ്വാഴ്ച‌ അവസാനിക്കും. യുഎഇ
 ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP)യാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

[] യുഎഇയിലെ എല്ല പൊതു, സ്വകാര്യ സ്കൂളുകളിലും ഏപ്രിൽ 17 വരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നഴ്‌സറികൾക്കും കിൻഡർഗാർഡനുകൾക്കും ഇത് ബാധകമാണ്. വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ ഓരോ ആഴ്‌ചയും അവലോകനം ചെയ്ത് തുടർനടപടികൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments