പൗരന്മാർക്ക് 3 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ
വിലക്ക് ഏർപ്പെടുത്തി യുഎഇ, നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദ്ദേശം
പശ്ചിമേഷ്യൻ യുദ്ധഭീതിയെ തുടർന്ന് പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം നൽകി. നിലവിൽ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും ഉടൻ തന്നെ യുഎഇയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമം നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് യാത്ര വിലക്കെന്ന് യുഎഇ അറിയിച്ചു.

Post a Comment
0 Comments