രമ്യതക്കായി ശ്രമിക്കുന്നതിനിടെ പൊലിഞ്ഞു പോയ ജീവന്‍.. ജസീലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക്


ദുബൈ അൽ ഖൂസിൽ സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീലിൻ്റെ (32) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നു. 15 ദിവസത്തെ നിയമനടപടികൾക്കും മോർച്ചറിയിലെ കാത്തിരിപ്പിനും ശേഷമാണ് മൃതദേഹം ഇന്ന് (ഏപ്രിൽ 30) രാത്രിയോടെ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്.

ജസീലിന്റെ അടുത്ത മുറിയിലുണ്ടായിരുന്നവർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ടപ്പോഴാണ് ജസീലിന് കഴുത്തിൽ കുത്തേറ്റത്.
ബുധനാഴ്‌ച ഉച്ചയോടെ പോസ്റ്റ്മോർട്ടവും മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയായി.

Post a Comment

0 Comments