കുടുങ്ങിയത് 276 പേര്‍, അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തെ പിടികൂടി ദുബൈ പോലീസ്

കുടുങ്ങിയത് 276 പേര്‍, അന്താരാഷ്ട്ര 
തട്ടിപ്പ് സംഘത്തെ പിടികൂടി ദുബൈ പോലീസ്

എഫ്ബിഐ (FBI), ചൈനീസ് പോലീസ് എന്നിവരുമായി ചേർന്ന് ദുബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടി. ഓപ്പറേഷൻ ട്രൈ-ഫോഴ്‌സ് സെൻ്റിനൽ' എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 276 പേരെയാണ് അറസ്റ്റ് ചെയ്‌തത്‌. മൂന്ന് പ്രധാന ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കത്തിലൂടെ ഒമ്പത് തട്ടിപ്പ് കേന്ദ്രങ്ങൾ പൂർണ്ണമായി അടച്ചുപൂട്ടി. ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങൾ, പിഗ് ബുച്ചറിംഗ് പദ്ധതികൾ, ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ എന്നിവയാണ് ഇവർ നടത്തിയിരുന്നത്. തായ്‌ലൻഡ് പോലീസുമായി ചേർന്ന് നടത്തിയ നീക്കത്തിൽ സംഘത്തിന്റെ പ്രധാന നേതാവിനെ പിടികൂടാനും അധികാരികൾക്ക് സാധിച്ചു.

Post a Comment

0 Comments