യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ജയശങ്കറും കൂടിക്കാഴ്ച നടത്തി
യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയെക്കുറിച്ചും ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്‌തു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നടപടികൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും എസ്. ജയശങ്കർ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ്
വിദേശ കാര്യ മന്ത്രിയുടെ സന്ദർശന ലക്ഷ്യം. പടിഞ്ഞാറൻ ഏഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശവും കൂടിയുണ്ട് വിദേശകാര്യ മന്ത്രിയുടെയും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെയും ഗൾഫ് സന്ദർശനത്തിനെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജ പങ്കാളിത്തം ശക്തമാക്കാനും തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കലുമാണ് ലക്ഷ്യം.
മൗറീഷ്യസ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ അബുദാബിയിലെത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള വിപുലമായ ചർച്ചകൾ നടക്കും. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കായി ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ചയാകും.

Post a Comment
0 Comments