പെർമിറ്റ് ഇല്ലാതെ ഹജ്ജ് പാടില്ല, മത വിരുദ്ധം
നിലപാട് കര്‍ശനമാക്കി ഇരുഹറം മതകാര്യ
മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്
അനുമതിയില്ലാത്ത ഹജ്ജ് പാടില്ല, മതവിരുദ്ധമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'അനുമതിയില്ലാതെ ഹജ്ജ് പാടില്ല' എന്ന നിബന്ധന കർശനമായി് പാലിക്കണമെന്നും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ്.
ഹജ്ജ് പെർമിറ്റ് നേടേണ്ടതിന്റെയും ഹജ്ജ് തീർഥാടനവുമായി ബന്ധപ്പട്ട ചട്ടങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ഇരുഹറം കാര്യവിഭാഗം പ്രസിഡൻ്റ് ഡോ.അബ്ദുറഹ്മാൻ അൽ സുദൈസ്. തീർഥാടകരുടെ സുരക്ഷക്കും തിരക്ക് നിയന്ത്രിക്കുന്നതിനും പെർമിറ്റ് നേടേണ്ടത് മതപരമായ ആവശ്യകതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Post a Comment
0 Comments