പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം: പരാതി പ്രളയം, അനങ്ങാപ്പാറ നയവുമായി ഇലക്ഷൻ കമ്മീഷന്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ. പ്രസംഗം നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വ്യക്തമാക്കി മുൻ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ എന്നിവർ ഒപ്പിട്ട കത്താണ് കമ്മീഷന് സമർപ്പിച്ചത്. വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന വ്യക്തി സർക്കാർ സംവിധാനങ്ങളും ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നത് ഗൗരവകരമായ കാര്യമാണ് - പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തില്‍ യാതൊരു വിധ അഭിപ്രായ പ്രകടനങ്ങള്‍ക്കും ഇതുവരെ ഇലക്ഷൻ കമ്മീഷന്‍ തയ്യാറായില്ല.

Post a Comment

0 Comments