ഇറാന്റെ ആക്രമണം പ്രതിരോധിച്ചു: അബുദാബി ഐക്കാടിൽ അവശിഷ്ട‌ങ്ങൾ പതിച്ച് ഘാന പൗരന് പരിക്ക്

അബുദാബി മുസഫ ഏരിയയിലെ ഐക്കാടിൽ റനീൻ സിസ്റ്റംസ് കമ്പനിക്ക് മുകളിൽ ഇറാനിൽ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്‌ടങ്ങൾ പതിച്ച് ഒരു ഘാന പൗരന് നേരിയ പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും, കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments