യുഎഇയില്‍ മഴ സാധ്യത

[] UAE:
മഴയ്ക്കും ശക്തമായ കാറ്റിനും 
സാധ്യതയെന്ന് മുന്നറിയിപ്പ്
[] സൗദി:
കനത്ത മഴ, വിവിധ  പ്രവിശ്യകളിൽ റെഡ് അലർട്ട്
[] ഖത്തര്‍:
ചൂടു കൂടും, കരുതല്‍  വേണം

[] വരും ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും നേരിയ മഴക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മണൽക്കാറ്റിനും കാഴ്‌ചപരിധി കുറയുന്നതിനും കാരണമാവും. ഇന്ന് മുതൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. വസന്തകാലം ആരംഭിച്ചെങ്കിലും ഉത്തരാർദ്ധഗോളത്തിൽ നിന്നുള്ള തണുത്ത വായു പ്രവാഹം കാരണം രാജ്യത്ത് ശൈത്യകാല പ്രതീതി തുടരുകയാണ്. മെയ് പകുതിയോടെ മാത്രമേ താപനില വർദ്ധിച്ചു തുടങ്ങുകയുള്ളൂ എന്ന് കാലാവസ്ഥാ വിദഗ്‌ധർ വിലയിരുത്തുന്നു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

[] സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ. ഖസീം, റിയാദ്, ഹാഇൽ, മക്ക, മദീന, അസീർ പ്രവിശ്യകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ഭാഗങ്ങളില്‍ ജനങ്ങൾക്ക് പുറത്ത് ഇറങ്ങുന്നതിന് നിയന്ത്രണമുണ്ട്. 

[] ഖത്തറില്‍ ‍വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന്. ഉഷ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കരുതല്‍ വേണമെന്നും അധികൃതര്‍ അറിയിച്ചു. 
നാളെ മുതൽ  ക്രമാനുഗതമായി ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയില്‍ പറയുന്നു.

Post a Comment

0 Comments