പാലക്കാടും സ്ട്രോങ്ങ് റൂം വിവാദം; വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയും വരെ തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
പാലക്കാടും സ്ട്രോങ്ങ് റൂം വിവാദം. നെന്മാറ വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മീഷന്‍. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയും വരെ തുറക്കരുത് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം പുറപ്പെടുവിച്ചു. വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്; സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Post a Comment
0 Comments