വാക്ക്പോര് തുടരുന്നു..

[] ഇറാനെ സഹായിച്ചാൽ ചൈന വൻ പ്രത്യാഘാതം നേരിടേണ്ടി വരും: 
ഡൊണാൾഡ് ട്രംപ് 
[] 'അവിവേകം പ്രവർത്തിച്ചാൽ കൂടുതൽ അപകടം' ഹോർമുസിലെ യുഎസ് കപ്പലുകൾക്ക് മുന്നറിയിപ്പുമായി ഐആർജിസി 
[] മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറക്കാൻ മധ്യസ്ഥതക്ക് തയ്യാർ: പുടിൻ

[] ഡോണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇറാന് ആയുധങ്ങൾ നൽകി സഹായിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ വിപണിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിക്കും. ചൈനയെ ലക്ഷ്യം വെച്ചുകൊണ്ട് 50% ഇറക്കുമതി നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ചൈന ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. സമാധാന ചർച്ചകൾക്കിടയിലും ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കുന്ന നീക്കമാണിത്.

[] അവിവേകം പ്രവർത്തിച്ചാൽ കൂടുതൽ അപകടം' ഹോർമുസിലെ യുഎസ് കപ്പലുകൾക്ക് മുന്നറിയിപ്പുമായി ഐആർജിസി.
ഹോർമുസ് ഉപരോധത്തിനെത്തിയ യുഎസ് കപ്പലുകൾക്ക് നിർണായക മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസിൽ നിന്ന് യുഎസ് കപ്പലുകൾ മടങ്ങിയില്ലെങ്കിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് ഐആർജിസി അറിയിച്ചു. അവിവേകം പ്രവർത്തിച്ചാൽ ശത്രു കൂടുതൽ അപകടകരമായ അവസ്ഥയിലേക്കെത്തുമെന്നും എത്രയും വേഗം മടങ്ങണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഉപരോധത്തിൽ നിന്ന് പുറത്തു കടക്കാൻ യുഎസ് നാവികസേന സഹായിക്കുമെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഐആർജിസി മുന്നറിയിപ്പ്. 

[] മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറക്കാൻ മധ്യസ്ഥതക്ക് തയ്യാർ എന്ന് പുടിന്‍. 
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഈ നിലപാട് അറിയിച്ചത്. പശ്ചിമേഷ്യയിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒത്തുതീർപ്പുകൾക്ക് സഹായിക്കാൻ റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments