ആഞ്ഞടിച്ച് തുര്‍ക്കി: രക്തദാഹം നെതന്യാഹുവിനെ അന്ധനാക്കി, ചരിത്രം ഇയാളെ ഹിറ്റ്ലർക്കൊപ്പം രേഖപ്പെടുത്തും
ചരിത്രം ഇയാളെ ഹിറ്റ്ലർക്കൊപ്പം രേഖപ്പെടുത്തും
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും ഇതിന് തടയിടാൻ തുർക്കി സൈന്യം നേരിട്ട് ഇടപെട്ടേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നെതന്യാഹുവിൻ്റെ അധികാരാവേശവും വിദ്വേഷവും അദ്ദേഹത്തെ അന്ധനാക്കിയിരിക്കുകയാണെന്ന് ഉർദുഗാൻ കുറ്റപ്പെടുത്തി. 'ചരിത്രം നെതന്യാഹുവിനെ അടയാളപ്പെടുത്തുക ഹിറ്റ്ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും' ഉർദുഗാൻ ആഞ്ഞടിച്ചു. ഗസ്സയിലെയും ലബനനിലെയും ക്രൂരതകൾക്ക് ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ലിബിയയിലും നാഗോർണോ-കറാബാക്കിലും തുർക്കി നടത്തിയ സൈനിക ഇടപെടലുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഉർദുഗാന്റെ പ്രസംഗം. 'ഇസ്രായേലിന് ഈ രീതിയിൽ അധികകാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും. ലിബിയയിലും കറാബാക്കിലും ചെയ്തതുപോലെ ഇസ്രായേലിലും ഞങ്ങൾ ഇടപെട്ടേക്കാം' -റജബ് ത്വയ്യിബ് ഉർദുഗാൻ ഗസ്സയിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

Post a Comment
0 Comments