ഹജ്ജ് ഒരുക്കം:കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു [] ഓഫീസിൽ സൈന്‍ ചെയ്ത‌് മുങ്ങിയാല്‍ പണി തെറിക്കും, നടപടി കര്‍ശനമാക്കി സൗദി
[] ഓഫീസിൽ സൈന്‍ ചെയ്ത‌് മുങ്ങിയാല്‍ പണി തെറിക്കും, നടപടി കര്‍ശനമാക്കി സൗദി
[] ഹജ്ജ് ഒരുക്കം, കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. കഅ്ബയുടെ വിശുദ്ധി നിലനിർത്തുന്നതിനും ഏറ്റവും മനോഹരമായ രീതിയിൽ സംരക്ഷിക്കുന്നതിനുമാണ് പതിവ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽറബീഅ അറിയിച്ചു. സൽമാൻ രാജാവിൻ്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും താൽപര്യത്തിലുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
[] ജോലിസ്ഥലത്തെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ജീവനക്കാരനെ പിരിച്ചുവിട്ട ഗവൺമെൻറ് നടപടി ശരിവെച്ച് റിയാദിലെ അഡ്മിനിസ്ട്രേറ്റീവ് കോടതി. കേവലം ഒപ്പിടുന്നത് മാത്രമല്ല, ജോലി കൃത്യമായി ചെയ്യുന്നതാണ് ഹാജരായി കണക്കാക്കുക എന്ന് കോടതി വ്യക്തമാക്കി.

Post a Comment
0 Comments