പതാക വെറുമൊരു പ്രതീകമല്ല, മറിച്ച് രാജ്യത്തിന്റെ സ്വത്വവും രാഷ്ട്രത്തിന്റെ അന്തസ്സുമാണ്

യുഎഇ പതാക അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ദേശീയ പതാക പിടിക്കുന്നതോ വീടുകളിലോ സ്ഥാപനങ്ങളിലോ ഉയർത്തുന്നതോ ആയ എല്ലാവരും ശരിയായ ക്രമത്തില്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. യുഎഇ പതാക ഉയർത്തുമ്പോൾ, ചുവപ്പ് നിറം തിരശ്ചീന സ്ഥാനത്ത് ഇടതുവശത്തോ ലംബമായി തൂക്കിയിടുമ്പോൾ മുകളിലേക്കോ വരുന്ന വിധത്തിൽ ആയിരിക്കണം, അത് ഉറപ്പാക്കണം. പതാക വെറുമൊരു പ്രതീകമല്ല, മറിച്ച് രാജ്യത്തിന്റെ സ്വത്വവും രാഷ്ട്രത്തിന്റെ അന്തസ്സുമാണ്. അതിനാല്‍, അതിന്റെ പ്രതീകാത്മകതയെ വ്രണപ്പെടുത്തുന്നതോ  സവിശേഷതകൾ മറയ്ക്കുന്നതോ ആയ രീതിയിൽ പതാക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു, ശിക്ഷാര്‍ഹവുമാണ്.

Post a Comment

0 Comments