പോളിങ് കണക്ക് പുറത്ത് വിടണമെന്ന് വീഡി സതീശന്‍, പഴയ കണക്ക് തന്നെ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിങ് കണക്ക് പുറത്ത് വിടണമെന്ന് വീഡി സതീശന്‍, പഴയ കണക്ക് തന്നെ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും പോളിങ് ശതമാന  കണക്ക് പുറത്ത് വിടാത്ത ഇലക്ഷൻ കമ്മീഷന്‍ നിലപാട്‌ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് മണ്ഡലം, ബൂത്ത് തല വോട്ടിംഗ് കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ ഇലക്ഷൻ കമ്മീഷണർക്ക് കത്തയച്ചിരുന്നു. അന്തിമ പോളിങ് കണക്കെവിടെ എന്ന ചോദ്യം വ്യാപകമായതോടെ പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തടിതപ്പി. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പറഞ്ഞ 
78.27 ശതമാനം പോളിങ് എന്ന കണക്കാണ് ഇന്ന് വീണ്ടും കമ്മീഷന്‍ പുറത്ത് വിട്ടത്.

Post a Comment

0 Comments