യുഎഇയിൽ ഓൺലൈൻ പഠനം മെയ് വരെ നീട്ടിയെന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിൽ  ഓൺലൈൻ പഠനം 
മെയ് വരെ നീട്ടിയെന്ന  
വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.  
യുഎഇയിൽ സ്‌കൂൾ പഠനം മെയ് ഒന്ന് വരെ ഓൺലൈൻ വഴിയാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ തീർത്തും അസത്യമാണെന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങൾ മന്ത്രാലയത്തിൻ്റെ അംഗീകൃത ചാനലുകൾ വഴി മാത്രമേ അറിയിക്കുകയുള്ളൂവെന്നും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment

0 Comments