ദുബൈയില്‍ പുതുതായി 726 ആധുനിക ബസ് ഷെൽട്ടറുകൾ
പൊതുഗതാഗത സംവിധാനം കൂടുതൽ സ്മാർട്ടാക്കുന്നതിൻ്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ 726 ആധുനിക ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്ന പദ്ധതി ആർടിഎ പൂർത്തിയാക്കി. യാത്രക്കാരുടെ സൗകര്യവും സേവന നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഈ പുതിയ ഷെൽട്ടറുകൾ സ്ഥാപിച്ചത്. വർഷംതോറും ഏകദേശം 192 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഈ പുതിയ ഷെൽട്ടറുകൾ പ്രയോജനപ്പെടുമെന്നാണ് ആർടിഎയുടെ കണക്കുകൂട്ടൽ. പത്തിലധികം ബസ് റൂട്ടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ ഷെൽട്ടറുകൾ യാത്രക്കാർക്ക് ബസ് മാറിക്കയറുന്നതും യാത്ര പ്ലാൻ ചെയ്യുന്നതും കൂടുതൽ എളുപ്പമാക്കും.

Post a Comment
0 Comments