റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ ഡിജിപിക്ക് പരാതി

ഷാഫി പറമ്പില്‍ എംപിക്കെതിരായ വർഗീയ പരാമർശത്തിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകി. ഷാഫി പറമ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. ഇത് ഷാഫി പറമ്പിലിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതുമാണന്ന്
ചൂണ്ടിക്കാട്ടിയാണ് പരാതി.

Post a Comment

0 Comments