വിദേശത്തെ പാസ്പോര്‍ട്ട് സേവനം: ബിഎല്‍എസ് പുറത്ത്, ജുലൈ മുതൽ അല്‍ ഹിന്ദ്


വിദേശത്തെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി. വരുന്ന ജുലൈ മുതലാണ് അല്‍ ഹിന്ദ് ചുമതല നിര്‍വ്വഹിക്കുക. പ്രമുഖ മലയാളി സംരംഭക ഗ്രൂപ്പാണ് അല്‍ ഹിന്ദ്. യുഎഇയിലെ ഉള്‍പ്പെടെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് കരാറിൽ വലിയ മാറ്റമാണ് ഇതിലൂടെ വരിക. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ സേവനങ്ങൾ നൽകിവന്നിരുന്നത് ബിഎൽഎസ് ഇന്റർനാഷണല്‍ ആണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് അൽ ഹിന്ദിനെ തിരഞ്ഞെടുത്തത്.

Post a Comment

0 Comments