കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം; പ്രതിഷേധവുമായി യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാട്‌കുന്നിലെ JDT ക്യാമ്പസിലെ അതീവസുരക്ഷയുള്ള സ്ട്രോങ് റൂം തുറന്നുവെന്നാരോപിച്ച് യുഡിഎഫ്. കേന്ദ്ര സേനയ്ക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്ന മേഖലയിലേക്ക് പൊലീസും ഉദ്യോഗസ്ഥരും പ്രവേശിച്ചതാണ് ഗുരുതര സുരക്ഷാ വീഴ്‌ചയെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് 
ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തി. റൂം തുറക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളുടെ ഏജൻറുമാർക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകേണ്ടതുണ്ടെങ്കിലും അത്തരത്തിലുള്ള അറിയിപ്പ് ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments