അമേരിക്ക-ഇറാൻ ചർച്ച വീണ്ടും ഇസ്ലാമാബാദിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

മഞ്ഞുരുകുന്നു..

ശൈഖ് മൻസൂർ ബിന്‍ സായിദ്, ഇറാൻ പാർലമെൻ്റ് സ്പീക്കർ ഖലീബാഫ് എന്നിവർ മേഖലയിലെ സമാധാനം സംബന്ധിച്ച് ചർച്ച ചെയ്തു 

യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫുമായി ഫോണിൽ സംസാരിച്ചു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവർ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷ, സ്ഥിരത, പ്രാദേശിക പ്രശ്നങ്ങൾ ചർച്ച വിഷയമായി.
അതിനിടെ, അമേരിക്ക-ഇറാൻ അടുത്ത ചർച്ച വീണ്ടും ഇസ്ലാമാബാദിൽ നടക്കു മെന്ന്  വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

Post a Comment

0 Comments