UAE യില്‍ ഏപ്രിൽ 20 മുതൽ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക്, സ്‌കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡിന് കർശന വിലക്ക്

UAE:
[] ഏപ്രിൽ 20 മുതൽ 
വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് 
[] സ്‌കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡിന് കർശന വിലക്ക്, പുതിയ മാർഗരേഖ പുറത്തിറക്കി

[] യുഎഇയിൽ ഏപ്രിൽ 20 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും,  ക്ലാസ് പഠനം പുനരാരംഭിക്കും. മുഴുവൻ എമിറേറ്റുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകം. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് ക്ലാസ് പഠനവും, ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി അവലംബിക്കാവുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും നേരിട്ട് വിദ്യാഭ്യാസം നൽകുന്നത് പൂർണ്ണമായി തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അറിയിപ്പ് പറയുന്നു.

[] വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം മുൻ നിർത്തി യുഎഇയിലെ സ്‌കൂൾ കൻ്റീനുകളിൽ ജങ്ക് ഫുഡുകൾക്കും കൃത്രിമ പാനീയങ്ങൾക്കും മന്ത്രാലയം കർശന വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. പോഷക ഗുണമില്ലാത്തതും കൊഴുപ്പ് കൂടിയതുമായ ചിപ്സ‌്, ചോക്കലേറ്റുകൾ, മിഠായികൾ എന്നിവക്ക് സ്കൂൾ പരിസരത്ത് ഇനി അനുമതിയുണ്ടാകില്ല. കൂടാതെ, സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പകരം പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, പ്രകൃതിദത്ത ജ്യൂസുകൾ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കാം.

കന്റീനുകൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ കർശന പരിശോധനകൾ നടക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments