വനിതാ സംവരണ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ, മണ്ഡല പുനർനിർണയ നീക്കം എതിർക്കാൻ പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ഇന്ന് 
ലോക്സഭയിൽ, മണ്ഡല പുനർനിർണയ 
നീക്കം എതിർക്കാൻ പ്രതിപക്ഷം

വനിതാ സംവരണത്തിന് തങ്ങള്‍ എതിരല്ലെങ്കിലും, അതിന്റെ പിന്നിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മണ്ഡല പുനഃര്‍നിര്‍ണയ  നീക്കങ്ങളില്‍ കടുത്ത ആശങ്കയുള്ളതിനാല്‍ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചു. സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന സഖ്യനേതാക്കളുടെ നിര്‍ണായക യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. 
നിലവിലെ 543 ലോക്‌സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങളില്‍ നിന്നും 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ആയിരിക്കും. 2026-ലെ സെന്‍സസിന് ശേഷം മാത്രമേ പുനഃര്‍നിര്‍ണയം പാടുള്ളൂ എന്ന മുന്‍ വ്യവസ്ഥ മാറ്റി, 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാനാണ് പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്.
'ഞങ്ങള്‍ വനിതാ സംവരണത്തെ അനുകൂലിക്കുന്നു, എന്നാല്‍ മണ്ഡല പുനഃര്‍നിര്‍ണയത്തിലൂടെ ബിജെപി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ്. സെന്‍സസ് കാര്യത്തില്‍ വ്യക്തതയില്ല. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ഈ നീക്കം,' ഖാര്‍ഗെ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനഃര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക ബില്‍ എന്നിങ്ങനെ മൂന്ന് ബിഭേദഗതികളിലൂടെയാണ് സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

അതേസമയം, ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി അർജുൻ റാം മെഗ്‌വാളാണ് ബിൽ അവതരിപ്പിക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ബിൽ പാസാവുകയുള്ളു. സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിർക്കാന് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

Post a Comment

0 Comments