പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ്

 നിയമസഭാ തിരഞ്ഞെടുപ്പ്, പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 
കനത്ത പോളിംഗാണ് ഇരു സംസ്ഥാനത്തും. 
ഉച്ചയ്ക്ക് 1 മണിക്ക് തന്നെ ബംഗാളിൽ ഏകദേശം 62%നും തമിഴ്നാട്ടിൽ 56%നും മുകളിലായി വോട്ടിംഗ് രേഖപ്പെടുത്തി. മൂന്നു മണിയോടെ 70% പോളിംഗ് രേഖപ്പെടുത്തി തമിഴ്‌നാട്ടില്‍. 

പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി 16 ജില്ലകളിലായി 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്. നന്ദിഗ്രാം, ദാർജിലിംഗ്, സിലിഗുരി, ജൽപൈഗുരി തുടങ്ങിയ പ്രധാന മേഖലകളും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29ന് നടക്കും; ഫലം മേയ് 4ന് പ്രഖ്യാപിക്കും. വോട്ടർ ലിസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും തെരഞ്ഞെടുപ്പിനെ കൂടുതൽ ചൂടേറിയതാക്കി.

ഇതിനിടെ, ചില ഇടങ്ങളിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസൻസോൾ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി നേതാവ് അഗ്‌നിമിത്ര പാളിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം, തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലുമുള്ള വോട്ടെടുപ്പ് ഒരേയൊരു ഘട്ടത്തിൽ നടക്കുന്നു.

Post a Comment

0 Comments