ഇസ്രായേല്‍, മായ്ക്കാനാവില്ല ഈ രക്തക്കറ!

10 മിനുട്ട്, വര്‍ഷിച്ചത് 160 ബോംബുകള്‍. മരണം 254, പരിക്ക് 837 പേര്‍ക്ക്. വെടി നിര്‍ത്തലിന് ശേഷം ലെബനനിലും ഗാസയിലും വിഷം തുപ്പി ഇസ്രായേല്‍ 

ഇന്നലെ ബെയ്‌റൂത്തിലും ലെബനനിന്റെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 837 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവില്‍ ഡിഫന്‍സ്  അറിയിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും തീവ്രമായ ആക്രമണമാണിത്. നിരവധി കെട്ടിടങ്ങള്‍ തകർന്നു. 
രാജ്യത്തിനും തലസ്ഥാനത്തിനുമെതിരെ ഇസ്രായേല്‍ നടത്തിയ ഏറ്റവും വലുതും മാരകവുമായ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താൻ സിവിൽ ഡിഫൻസ് സംഘങ്ങൾ തീവ്ര ശ്രമം നടത്തി.
ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ക്കിടക്കുന്നതായി സംശയിക്കുന്നു. 
ബെയ്‌റൂത്തിലെ ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആണ് ഇസ്രായേല്‍ ബോംബ് വര്‍ഷം നടത്തിയത്. മൃതദേഹങ്ങള്‍ കൊണ്ടും പരിക്കേറ്റവരെ കൊണ്ടും നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ഗാസയിലും മാരകമായ അക്രമം നടത്തി ഇസ്രായേല്‍. ഒരു അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകനും ഗാസയില്‍ ഇസ്രായേല്‍ നരനായാട്ടിന് ഇരയായി.

Post a Comment

0 Comments