എങ്ങും കനത്ത പോളിങ്..
അധികാരത്തിലെത്തും'; സാദിഖലി തങ്ങൾ
[] 100 സീറ്റുകൾക്ക് മുകളിൽ നേടി ഞങ്ങൾ അധികാരത്തിൽ എത്തും: വിഡി സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ്
ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും യുഡിഎഫിൻ്റെ മുന്നേറ്റം നിയമസഭാ പോരാട്ടത്തിൽ വലിയ വിജയത്തിന് അടിത്തറ പാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ വിജയം ക്വാർട്ടർ ഫൈനലും തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം സെമിഫൈനലുമാണ്. നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഇതെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് കേരളത്തിലുള്ളത്. 100 സീറ്റുകൾക്ക് മുകളിൽ നേടി ഞങ്ങൾ അധികാരത്തിൽ എത്തും. ജനാധിപത്യം വിജയിപ്പിക്കാൻ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും വിഡി സതീശൻ പറഞ്ഞു

Post a Comment
0 Comments