ബഹ്റൈൻ വ്യോമപാത തുറന്നു

ആശ്വാസം!
[] 39 ദിവസത്തെ ഇടവേള: ബഹ്റൈൻ വ്യോമപാത തുറന്നു, കേരള സർവീസുകൾ 
ഗൾഫ് എയർ പുനഃസ്ഥാപിച്ചു
[] ബഹ്റൈനിൽ ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യത

[] 39 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബഹ്റൈൻ വ്യോമപാത തുറന്നു, വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയില്‍ പ്രവാസികൾ. കേരളത്തിലേക്കുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമായി കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ഗൾഫ് എയർ പുനഃസ്ഥാപിച്ചു. ഇതിനുപുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ്, ദുബൈ, ലണ്ടൻ, റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ബഹ്റൈനിൽ നിന്ന് വിമാനങ്ങൾ പുറപ്പെടും.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുതാണ് താൽക്കാലികമായി  ബഹ്റൈൻ വ്യോമപാത അടച്ചിട്ടത്. വീണ്ടും 39 ദിവസങ്ങൾക്ക് ശേഷമാണ് വ്യോമപാത പൂർണ്ണമായി പ്രവർത്തനസജ്ജമാവുന്നത് എന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.

[] ബഹ്റൈനിൽ ഇന്ന് വ്യാപക മഴക്ക് സാധ്യത.
22 നോട്സ് വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments