അമേരിക്കൻ വിമാനവാഹിനി കപ്പലിൽ വീണ്ടും വൻ തീപിടിത്തം: മൂന്ന് സൈനികർക്ക് പരിക്ക്

അമേരിക്കൻ നാവികസേനയെ ആശങ്കയിലാഴ്ത്തി മറ്റൊരു വിമാന വാഹിനിക്കപ്പലിലും തീപ്പിടിത്തം. യുഎസ് നാവികസേനയുടെ കരുത്തായ സൂപ്പർകാരിയർ യുഎസ്എസ് ഐസൻഹോവറിലാണു വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് നാവികർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
വിർജീനിയയിലെ നോർഫോക് നാവിക താവളത്തിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതായിരുന്നു യുഎസ്എസ് ഐസൻഹോവർ. അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് കപ്പലിൽ തീ പടർന്നതെന്ന് 'ഫോക്സ് ന്യൂസ്' റിപ്പോർട്ട് ചെയ. കപ്പലിലെ ജീവനക്കാരും ഷിപ്പ്യാർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. പരിക്കേറ്റ മൂന്ന് നാവികരെ കപ്പലിലെ മെഡിക്കൽ സംഘം അടിയന്തിര ചികിത്സ നല്‍കി.

ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ ഒരു മാസം മുൻപുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെയാണ് പുതിയ അപകടം. ജെറാൾഡ് ഫോർഡിലെ തീ അണയ്ക്കാൻ ഏകദേശം 30 മണിക്കൂർ എടുത്തിരുന്നു. നിലവിൽ ജെറാൾഡ് ഫോർഡ് കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തിരിച്ചെത്തിയിട്ടുണ്ട്.

Post a Comment

0 Comments