ഇന്തോനേഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; എട്ട് മരണം
ഇന്തോനേഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് എട്ട് മരണം. വെസ്റ്റ് കലിമന്തൻ പ്രവിശ്യയിലാണ് ദുരന്തം. മെലാവിയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. രണ്ട് ജീവനക്കാരും ആറ് യാത്രക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും കൊല്ലപ്പെട്ടു. തകർന്ന ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment
0 Comments