ദുബെയില്‍ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ റെഡി

ദുബെയില്‍ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ റെഡി

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ദുബൈ വിമാനത്താവളത്തിന് സമീപം ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ സന്ദര്‍ശിച്ചു പ്രഖ്യാപനം നടത്തി 

ദുബൈയിലെ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ സജ്ജമായി എന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ ഒരുങ്ങിയത്. സ്റ്റേഷൻ ഈ വർഷം പൊതുജനങ്ങൾക്കായി സേവനം ആരംഭിക്കാൻ നിർദ്ദേശിച്ചതായും ശൈഖ് ഹംദാൻ വെളിപ്പെടുത്തി. പ്രതിവർഷം 170,000 യാത്രക്കാർക്ക് ഈ ആദ്യ സ്റ്റേഷൻ സേവനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3,100 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഈ സ്റ്റേഷനിൽ രണ്ട് ലാൻഡിംഗ് പാഡുകൾ, ഇലക്ട്രിക് വിമാനങ്ങൾക്കുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്‌ചർ, രണ്ട് ലെവൽ കാർ പാർക്ക്, കാലാവസ്ഥാ നിയന്ത്രിത യാത്രാ സൗകര്യങ്ങൾ എന്നിവയെല്ലാം ഉണ്ടാകും. പ്രതിവർഷം 170,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ഈ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് കാറിൽ ഏകദേശം 45 മിനിറ്റ് എടുക്കുന്ന സമയത്ത് എയർ ടാക്‌സിയിൽ 10 മിനിറ്റ് മാത്രമാണ് എടുക്കുകയെന്നും അധികൃതർ വിശദീകരിച്ചു.

Post a Comment

0 Comments