ഷാർജയില്‍ സ്കൂള്‍ ബസ് ഓടുമെന്ന് SPEA

ആശങ്ക മാറി..
ഷാർജയില്‍ സ്കൂള്‍ ബസ് ഓടുമെന്ന് SPEA


ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂ‌ൾ ബസ് സർവീസുകൾ ഏപ്രിൽ 20 തിങ്കളാഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (SPEA) അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, കർശനമായ മുൻകരുതലുകളോടെയാണ് ബസുകൾ വീണ്ടും
സർവീസ് നടത്തുക SPEA വ്യക്തമാക്കി. 

 ഏപ്രിൽ 20, തിങ്കളാഴ്ച സ്കൂള്‍ തുറക്കുന്ന ദിവസം മുതൽ സ്കൂള്‍ ബസുകളും നിരത്തിലിറങ്ങും. 
സുരക്ഷിതമായ ഗതാഗതം, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പുനഃസ്ഥാപനം എന്നിവയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമാക്കുന്നത്.
രക്ഷിതാക്കളുമായി ഏകോപിപ്പിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ബസുകൾ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്കൂള്‍ ബന്ധപ്പെട്ടവര്‍ 
ജാഗ്രത പുലര്‍ത്തണം.
കൂടുതൽ വിവരങ്ങൾക്കായി സ്കൂളുകളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ  ശ്രദ്ധിക്കുക.

Post a Comment

0 Comments