പ്രവചന സിംഹം പറയുന്നു ടീം UDF

മുന്‍ തെരഞ്ഞെടുപ്പുകളിൽ കൃത്യമായ പ്രവചനം നടത്തിയ റാഷിദ് സിപി, ഇത്തവണ യുഡിഎഫ് തരംഗം പ്രവചിക്കുന്നു. UDF: 91 -102, LDF 38-48. 

കേരളത്തിൽ പോളിങ് ഉയരുന്നു, 77.97%.
1987ന് ശേഷമുള്ള ഏറ്റവും ഉയർന്ന 
പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 

അതിനിടെ, മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ പ്രവചനം നടത്തിയ റാഷിദ് സിപി, ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രവചിച്ചു. യുഡിഎഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമ്പോൾ എൽഡിഎഫ് 38-48 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. ന്യൂനപക്ഷ വോട്ടുകളിലെ മാറ്റവും ഇടതുപക്ഷ വോട്ടർമാരിലെ നിരാശയുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച്  റാഷിദ് സിപി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും  പറയുന്നു. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. 2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിൻ്റെ പരിപ്പൂർണ്ണമായ റിവേഴ്സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി.
ഇടത് അടിസ്ഥാന അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments