ദുബൈയിൽ 1.5 ബില്യൺ ദിർഹമിന്റെ പുതിയസാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

ദുബൈയുടെ സാമ്പത്തിക സുസ്ഥിരതയും ആഗോള മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിനായി 1.5 ബില്യൺ ദിർഹത്തിൻ്റെ അധിക സാമ്പത്തിക പാക്കേജിന് ശൈഖ് ഹംദാൻ അംഗീകാരം നൽകി. വിനോദസഞ്ചാരം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് തുടങ്ങിയ പ്രധാന മേഖലകളുടെ വളർച്ചക്കായി അടുത്ത 3 മുതൽ 12 മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കാവുന്ന 33 പദ്ധതികളാണ് ഈ രണ്ടാം പാക്കേജിലുള്ളതെന്ന് ശൈഖ് ഹംദാൻ തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments