തിരുവഞ്ചൂർ നിയമസഭ സ്പീക്കർ



പതിനാറാം കേരള നിയമസഭയുടെ സ്‌പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂർ ചുമതലയേറ്റത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്‌ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്‌തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബിബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.

ചരിത്രത്തിലാദ്യമായാണ് സ്‌പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ, എൽഡിഎഫിൽ നിന്ന് എസി മൊയ്തീനും എൻഡിഎയിൽ നിന്ന് ബിബി ഗോപകുമാറും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി വിഡി  സതീശനാണ് തെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് യുഡിഎഫിന് 102 അംഗങ്ങളും എൽഡിഎഫിന് 35 അംഗങ്ങളും എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. അസാധു വോട്ടുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂർത്തിയായത്. ഭൂരിപക്ഷം കുറവായാലും സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തുന്നത് സാധാരണ രാഷ്ട്രീയ രീതിയാണ്.

Post a Comment

0 Comments