ബലിപെരുന്നാൾ അവധി: ഷാർജയിലെ പാർക്കുകള്‍ക്ക് പുതിയ പ്രവൃത്തിസമയം

 യുഎഇയിലെ ബലിപെരുന്നാൾ അവധിക്കാലത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഷാർജയിലെ പാർക്കുകളുടെ പുതിയ പ്രവൃത്തിസമയം അധികൃതർ പ്രഖ്യാപിച്ചു. മെയ് 27 മുതൽ 29 വരെയുള്ള പെരുന്നാൾ ദിനങ്ങളിൽ ഷാർജയിലെ ഭൂരിഭാഗം പാർക്കുകളും രണ്ട് ഷിഫ്റ്റുകളായിട്ടായിരിക്കും പ്രവർത്തിക്കുക. രാവിലെ 6:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും, തുടർന്ന് വൈകുന്നേരം 4:00 മുതൽ അർധരാത്രി 12:00 വരെയുമായിരിക്കും സന്ദർശന സമയം. അതേസമയം, ജനപ്രിയ കേന്ദ്രങ്ങളായ ഷാർജ നാഷണൽ പാർക്ക്, റോള പാർക്ക് എന്നിവ രാവിലെ 7:30 മുതൽ അർധരാത്രി 12:00 വരെ തുടർച്ചയായി തുറന്നുപ്രവർത്തിക്കും.

Post a Comment

0 Comments