ജനപ്രിയം! വാക്ക് പാലിച്ച് യുഡിഎഫ്: ആശ വര്‍ക്കേഴ്‌സിന് ഓണറേറിയത്തില്‍ 3,000 രൂപയുടെ വര്‍ധന

തലസ്ഥാന നഗരി ഇളകി മറിഞ്ഞു, സംസ്ഥാനമെങ്ങും യുഡിഎഫ് ആവേശക്കടലിരമ്പല്‍. വീഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ഗ്യാരന്റികള്‍ യാഥാര്‍ഥ്യമാക്കാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയത്. ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്, ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്. സമാന രീതിയില്‍ പഠനങ്ങള്‍ക്ക് ശേഷം വകുപ്പ് പ്രാബല്യത്തില്‍ വരും.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വിഡി  സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

വിഡി സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയര്‍മാരായ പികെ  കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശേഷം സണ്ണി ജോസഫ്, കെ  മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ  അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Post a Comment

0 Comments