ഈദ്: UAE സ്വകാര്യ മേഖലയ്ക്ക് മെയ് 26 മുതൽ 29 വരെ അവധി
യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. 2026 മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്‌ച വരെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി.ശനി, ഞായർ ദിവസങ്ങളിലെ സാധാരണ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായി 6 ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഈദ് പ്രമാണിച്ചു എല്ലാ കമ്പനികളും ഈ അവധി വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്

Post a Comment
0 Comments